Monday, 28th October 2024

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ളവര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം, ക്ഷീരോത്പന്ന നിര്‍മാണം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ജനുവരി മൂന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ശാസ്ത്രീയ പശു പരിപാലനത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ജനുവരി 11 മുതല്‍ 23 വരെ നടക്കുന്ന ക്ഷീരോത്പന്ന നിര്‍മാണ പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കും പങ്കെടുക്കാം. ശാസ്ത്രീയ പശു പരിപാലനത്തിന് ഡിസംബര്‍ 30 ന് വൈകിട്ട് മൂന്ന് വരെയും ക്ഷീരോത്പന്ന നിര്‍മാണത്തിന് ജനുവരി എട്ടിന് വൈകിട്ട് മൂന്ന് വരെയും രജിസ്റ്റര്‍ ചെയ്യാം. യഥാക്രമം 20 രൂപ, 135 രൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്. പശു പരിപാലനം പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൈവശം കരുതണം. dddtcpkd.dairy@kerala.gov.in, dtcalathur@gmail.com ലോ 9446972314, 9496839675, 9544554288, 04922226040 ലോ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *