Thursday, 12th December 2024

 മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം വർക്കല ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ് , ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകൾ, വർക്കല മുനിസിപ്പാലിറ്റി, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പ്, മിൽമ,കെ.എൽ.ഡി.ബി, കേരള ഫീഡ്സ് എന്നിവരുമായി സഹകരിച്ച്  ജനുവരി 14 ശനിയാഴ്ച്ച ഒറ്റൂർ മാമ്പഴക്കോണം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന  വർക്കല ക്ഷീരസംഗമം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിക്കും. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക അദ്ധ്യക്ഷയാകുന്ന പരിപാടിയിൽ അഡ്വ.അടൂർ പ്രകാശ് എം.പി , വർക്കല എം.എൽ.എ അഡ്വ.വി.ജോയി തുടങ്ങിയവർ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, ‍‍ഡയറി എക്സിബിഷൻ, ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീരസംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവ നടക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *