Thursday, 21st November 2024

മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം : പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം’ എന്ന വിഷയത്തില്‍ ഈ മാസം 12ന് (12/09/2023) രാവിലെ 10.00 മുതല്‍ 5.00 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…

ധനസഹായം നല്‍കുന്നു

Published on :

ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശു യൂണിറ്റ്, വ്യക്തിഗത വാണിജ്യ ഡയറി ഫാമുകള്‍ക്കും, യുവാക്കള്‍ക്കായുള്ള സ്മാര്‍ട്ട് ഡയറി ഫാമുകള്‍ക്കും ക്ഷീരലയം (തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), ക്ഷീരതീരം (മത്സ്യ/ കയര്‍ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), കാലി തൊഴുത്ത് നിര്‍മ്മാണം, ഡെയറി ഫാം ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും, വാണിജ്യ അടിസ്ഥാനത്തിലുള്ള ഫാമുകള്‍ എന്നിവയ്ക്കായി ധനസഹായം …

ആട് വളര്‍ത്തല്‍ : പരിശീലനം

Published on :

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 തീയതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732918 എന്നാ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…

ഉണക്ക റബറില്‍ നിന്ന് ഉത്പന്ന നിര്‍മ്മാണം : പരിശീലനം

Published on :

റബര്‍ ബോര്‍ഡിന്റെ കീഴിലുള്ള കോട്ടയത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ ഉണക്ക റബറില്‍ നിന്ന് ഉത്പന്ന നിര്‍മ്മാണം എന്ന വിഷയത്തില്‍ പരിശീലനം ഈ മാസം 18 മുതല്‍ 22 വരെ സംഘടിപ്പിച്ചിരിക്കുന്നു. റബ്ബര്‍ കോമ്പൗണ്ടിംഗ്, പ്രോസസ് കണ്‍ട്രോള്‍ ടെസ്റ്റുകള്‍, വള്‍ക്കനൈസ് ടെസ്റ്റിംഗ്, എം എസ് എം ഇ പദ്ധതി, മാര്‍ക്കറ്റിംഗ് എന്നിവയും ഉള്‍പ്പെടുന്നു. റബര്‍ …

ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Published on :

2022 വര്‍ഷത്തെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാവ്, പുഴ, തോട്, കണ്ടല്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കുള്ള ഹരിത വ്യക്തി അവാര്‍ഡ്, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച കാവ് സംരക്ഷണം മികച്ച ജൈവവൈവിധ്യ പരിപാലന സമിതി ജൈവവൈവിധ്യ സ്‌കൂള്‍ കോളേജ് സംരക്ഷണ സ്ഥാപനം എന്നിവയ്ക്കാണ് അവാര്‍ഡ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ …

കേരഗംഗയുടെ വലിയ തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈ ആയ കേരഗംഗയുടെ വലിയ തൈകള്‍ (മൊത്തം 500 എണ്ണം) ലഭ്യമാണ്. വില 300/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.

 …

ഈ സാമ്പത്തിക വര്‍ഷം സഹായം നല്‍കും

Published on :

സെറികള്‍ച്ചര്‍, തേന്‍ സംസ്‌കരണം, ബയോഗ്യാസ് പ്ലാന്റ്, ഫാം വേസ്റ്റ് മാനേജ്‌മെന്റ്, പ്ലാന്റ് ക്വാറന്റീന്‍ തുടങ്ങിയ പുതിയ ഘടകങ്ങള്‍ക്കു കൂടി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ ഈ സാമ്പത്തിക വര്‍ഷം സഹായം നല്‍കും. തേനീച്ച വളര്‍ത്തല്‍, തേന്‍ ശേഖരണം, സംസ്‌കരണം എന്നിവയ്ക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങി യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് സഹായം. കൃഷിയിട അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്ന യൂണിറ്റുകള്‍ക്കും ബയോഗ്യാസ് പ്ലാന്റുകള്‍ക്കും …

നാടൻ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും : കർഷകർക്കുള്ള ഏകദിന പരിശീലന പരിപാടി

Published on :

കൊല്ലം കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നാടൻ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും എന്ന വിഷയത്തിൽ കർഷകർക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. 2023 സെപ്റ്റംബർ 15 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ബഹു. ചാത്തന്നൂർ എം. എൽ. എ ശ്രീ. ജി. എസ്. ജയലാൽ അദ്ധ്യക്ഷനായ ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി …