Friday, 13th December 2024

കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 അന്താരാഷ്ട്ര ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 02 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് സംഘടിപ്പിക്കുന്നു. വൈഗ 2023ല്‍ ഉല്പാദക-സംരഭക മീറ്റിന്റെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 8 വരെ. 2023 ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന വൈഗ മീറ്റില്‍ പങ്കെടുക്കുന്നതിന് കര്‍ഷകഗ്രൂപ്പുകള്‍, കാര്‍ഷിക ഉല്പാദന സംഘടനകള്‍, കൃഷി അനുബന്ധ മൈക്രോ സ്മാള്‍ മീഡിയം സംരംഭങ്ങള്‍, എക്‌സ്‌പോട്ടേര്‍സ്, കൃഷിക്കൂട്ടങ്ങള്‍ തുടങ്ങിയവര്‍ക്ക് www.vaigakerala.com എന്ന വെബ്‌സൈറ്റ് വഴിസൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കാര്‍ഷിക മൂല്യവര്‍ദ്ധിതഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ഉല്‍പന്നങ്ങളും, മൂല്യവര്‍ദ്ധിതഉല്‍പന്നങ്ങളും വില്‍ക്കാനും വാങ്ങാനും ഉദ്ദേശിക്കുന്നഉത്പാദകരേയും ഉപഭോക്താക്കള്‍/സംരഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇതുവഴി ലക്ഷ്യമിടുന്നു. ഇതിനായി അന്നേദിവസം വ്യക്തിഗതമീറ്റിംഗ് ക്രമപ്പെടുത്തിനടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387877557, 9846831761 നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *