ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം ഓഫീസിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ കളര്‍കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ 1075/- രൂപ ദിവസവേതന നിരക്കില്‍ കരാര്‍ നിയമനം നടത്തുന്നതിനുവേണ്ടി 09.03.2023 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ ആലപ്പുഴ കളര്‍കോട് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍, വിത്തു പരിശോധനാകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. ഒഴിവുകളുടെ എണ്ണം – 8 (കുട്ടനാട് റേഡിയോ നിലയത്തില്‍ പരിപാടികള്‍ തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും 15 കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ മുഖേനയും തെരെഞ്ഞടുക്കുന്നതാണ്.) യോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചിട്ടുള്ള ബിരുദം. റേഡിയോ പരിപാടികള്‍ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം/അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. വാണി സര്‍ട്ടിഫിക്കേറ്റുള്ളവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദേ്യാഗാര്‍ത്ഥികള്‍ 09/03/2023 ന് രാവിലെ 9 മണി മുതല്‍ 11 മണി വരെ നടക്കുന്ന സര്‍ട്ടിഫിക്കേറ്റ് പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്. സര്‍ട്ടിഫിക്കേറ്റ് പരിശോധന സമയത്ത് എസ്.എസ്.എല്‍.സി. ബുക്ക,് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിയ്ക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയവയുടെ പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം. 0471-2318186
Leave a Reply