കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് 2023 ഡിസംബര്‍ 18 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2023 ഡിസംബര്‍ 17 നകം കോഴ്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്യേണണ്ടതാണ്. ഇരുപത്തിനാല് ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സ് മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ പ്രയോജനപ്പെടുത്താവുന്നതാണ്. കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ കോഴ്‌സ് പഠിക്കാവുന്നതാണ്.www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം.
Thursday, 12th December 2024
Leave a Reply