ജിൻസ് തോട്ടുംകര,

ആര്യ ഉണ്ണി .


       അമ്പലവയലിൽ ആരംഭിച്ച അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റിൽ സന്ദർശകരെ ആകർഷിക്കുന്നത് സിക്കിമിൽ നിന്നുള്ള  വിവിധ തരം ഓർക്കിഡുകളാണ്. ഓർക്കിഡ് കൃഷിയിൽ രാജ്യത്ത് തന്നെ മുൻപന്തിയിൽ  നിൽക്കുന്ന സംസ്ഥാനമായ സിക്കിം ഇന്ത്യയിലെ ആദ്യത്തെ ജൈവ സംസ്ഥാനമാണ്. മുപ്പതിനം ഓർക്കിഡുകയുമായാണ് കർഷകരുടെ പ്രതിനിധികളായി ബി.ബി. ഗൂരുംഗ്, എസ്.ടി. ബൂട്ടിയ എന്നിവർ വയനാട്ടിൽ എത്തിയത്. മലയാളിയും ബാംഗ്ളൂരിലെ മാധ്യമ പ്രവർത്തകനുമായ ദേവദാസിന്റെ സഹായത്തോടെ കേരള സർക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് തങ്ങൾ എത്തിയത് എന്ന് ഇവർ പറഞ്ഞു. ജൈവ കൃഷിയിലും പുഷ്പകൃഷിയിലും പ്രത്യേകിച്ച് ഓർക്കിഡ് കൃഷിയിലും കേരളവും സിക്കിമും കൈകോർക്കുന്നതിന്റെ ഭാഗമായാണ് സംഘം അമ്പലവയലിൽ അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റിന് എത്തിയതെന്ന് മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രൻ പറഞ്ഞു.

     ഓരോ സീസണിലും കാലാവസ്ഥക്കും ഡിമാൻഡിനും അനുസരിച്ചാണ്  വ്യത്യസ്ത ഇനം ഓർക്കിഡുകൾ കൃഷി ചെയ്യുന്നത്. പുഷ്പകൃഷി കൂടുതലുള്ള സിക്കിമിൽ അതുവഴിയുള്ള  വരുമാനത്തിന്റെ   എഴുപത് ശതമാനവും ഓർക്കിഡ് കൃഷിയിലൂടെയാണ്.ഇവിടെ നിന്നുള്ള പൂക്കൾ പ്രധാനമായും ഡൽഹിയിലാണ്  വിറ്റഴിക്കപ്പെടുന്നത്.  സിക്കിം സർക്കാർ കൃഷിക്ക് വലിയ പ്രോത്സാഹനവും സഹായവും നൽകുന്നുണ്ടന്നും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നുണ്ടന്നും ബി.ബി.ഗൂരുംഗ് പറഞ്ഞു. കാർഷിക ഉല്പന്നങ്ങളും പൂക്കളും വില്ക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള സിക്കിം സ്റ്റേറ്റ് കോപ്പറേറ്റീവ് സപ്ലൈ ആന്റ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം കർഷകരെ സഹായിക്കുന്നുണ്ട്.
(Visited 18 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *