സംസ്ഥാനത്ത് ഇപ്പോള്‍ കുളമ്പുരോഗബാധ 12 ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 1136 കന്നുകാലികളില്‍ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇതില്‍ 14 ഉരുക്കള്‍ മരണപ്പെട്ടു. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി 5895 കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. രോഗബാധയുടെ പ്രഭവകേന്ദ്രത്തിന്റെ 5 കി.മി. ചുറ്റളവില്‍ നിന്നും ഉള്ളിലേക്ക് 1 കി.മീ. വരെയുള്ള കന്നുകാലികള്‍ക്കാണ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി വരുന്നത്. പരമാവധി ശുചിത്വം പാലിച്ചും കന്നുകാലികളുടെ നീക്കം എന്നിവ നിയന്ത്രിച്ചും രോഗബാധ മറ്റു പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാന്‍ ശ്രമിക്കേണ്ടതാണ്. ഇപ്പോള്‍ രോഗബാധയില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ തീവ്രത കുറഞ്ഞവയാണ്. അതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല.
Monday, 28th April 2025
Leave a Reply