മഴക്കാലത്ത് പയറില്‍ കരിവള്ളിക്കേട് എന്ന രോഗം കാണാനിടയുണ്ട്്. പ്രതിവിധിയായി 1% ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക.
വെള്ളരിവര്‍ഗ്ഗ പച്ചക്കറികളില്‍ മഴക്കാലത്ത് മൃദുരോമ പൂപ്പ് എന്ന കാണാനിടയുണ്ട്. പ്രതിവിധിയായി 2.5 ഗ്രാം മാങ്കോസെബ് 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലയുടെ അടിയില്‍ പതിയത്തക്കവിധത്തില്‍ കലക്കി തളിക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക.
Leave a Reply