Monday, 29th May 2023
കൽപ്പറ്റ: സംസ്ഥാന 
കൃഷിവകുപ്പ്   ഏർപ്പെടുത്തിയ    വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ്  കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ്   സി.വി.ഷിബുവിന്.
കാര്‍ഷികോത്പന്ന സംസ്കരണം, മൂല്യവര്‍ദ്ധനവ് എന്നിവയിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത്  2018 ഡിസംബര്‍ 27 മുതല്‍ 30 വരെ നടത്തിയ 
   മൂന്നാമത് വൈഗ-കൃഷി ഉന്നതി മേളയുടെ   ഭാഗമായി മികച്ച റിപ്പോര്‍ട്ടിംങ് നടത്തിയ വിവിധ മാധ്യമങ്ങള്‍ക്കുളള വൈഗ-കൃഷി ഉന്നതി മേള 2018 മീഡിയ അവാര്‍ഡ് വിതരണം
2019 ഡിസംബര്‍ 28 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ചേരുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ 
   അബ്ദുള്‍ ഖാദര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍  കൃഷി വകുപ്പ് മന്ത്രി           വി.എസ്.സുനില്‍കുമാര്‍ പുരസ്കാര വിതരണം നടത്തും.   ഓൺലൈൻ വിഭാഗത്തിലാണ് സി.വി.ഷിബു പുരസ്കാരത്തിന് അർഹനായത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയയുടെ മുൻ സംസ്ഥാന കോഡിനേറ്ററായ ഷിബു ഡിജിറ്റൽ ഇന്ത്യ മാസ്റ്റർ ട്രെയിനർ   കൂടിയാണ്.  മാതൃഭൂമി ഓൺലൈൻ (കാർഷികം), ഹരിത കേരളം ന്യൂസ് പോർട്ടൽ,  കേരളഭൂഷണം ഓൺ ലൈൻ, കൃഷി ദീപം ഡോട് ഇൻ കാർഷിക പോർട്ടൽ, എന്റെ വാർത്തകൾ ഡോട് കോം (കാർഷികം),  മലയാളനാട് ഡോട് കോം , കേരള ഓൺലൈൻ ന്യൂസ്, കൃഷി ജാഗരൺ   തുടങ്ങിയവയിലെ  റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. വയനാട് വെള്ളമുണ്ട സ്വദേശിയാണ് സി.വി.ഷിബു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *