റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.), മോളിക്യുലര്‍ ബയോളജി & ബയോടെക്‌നോളജി ടെക്‌നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ ജനുവരി 20-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി മൂന്നു മാസമാണ്. ഏതെങ്കിലും ജീവശാസ്ത്ര ശാഖകളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, മോളിക്യുലാര്‍ ബയോളജിയുമായോ ബയോടെക്‌നോളജിയുമായോ ബന്ധപ്പെട്ട മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം കോഴ്‌സില്‍ ചേരാം. കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോtraining@rubberboard.org.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Friday, 6th March 2026






Leave a Reply