കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ പ്രധാനമന്ത്രി സമ്മാന്‍ നിധി (പി. എം. കിസാന്‍ ) ഭൂമി വെരിഫിക്കേഷന്‍ ഇതുവരെ ചെയ്യാത്ത കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കര്‍ഷകര്‍ക്ക് ഭൂമി സംബന്ധമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനായി ഇപ്പോള്‍ അവസരമുണ്ട്. കോഴിക്കോട് ബ്ലോക്കിന് കീഴില്‍ വരുന്ന എട്ടു പഞ്ചായത്തുകളില്‍ കൃഷിഭവനുകളുടെ സഹകരണത്തോടെ ഈ മാസം 26 (ജൂണ്‍ 26) വരെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനുവേണ്ടി നികുതി ചീട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, പിഎം കിസാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്ള ഫോണ്‍ എന്നിവ കരുതേണ്ടതാണ്. രജിസ്‌ട്രേഷന്‍ നടത്താത്ത കര്‍ഷകര്‍ക്ക് തുടര്‍ ആനുകൂല്യം ലഭിക്കുന്നതല്ല.
Monday, 9th March 2026






Leave a Reply