കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ കൂണ്‍കൃഷി ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ മെയ് 26 ന് കമ്മ്യൂണികേഷന് സെന്റര്‍ ,മണ്ണുത്തിയില്‍ വെച്ച് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ കര്‍ഷകര്‍ക്ക് ആദായകരമായ രീതിയില്‍ എങ്ങനെ ശാസ്ത്രീയമായി കൂണ് കൃഷി ചെയ്യാം എന്നതിനെപ്പറ്റി വിദഗ്ധ ഉപദേശവും സാങ്കേതിക പരിശീലനവും നല്കുന്നു. രജിസ്ട്രേഷന് ഫീസ് 300/രൂപ. പങ്കെടുക്കാന്‍ താല്പര്യമുളള മെയ് 23 നു മുമ്പായി 0487-2370773 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക
Friday, 18th October 2024
Leave a Reply