മൃഗചികിത്സാ രംഗത്ത് ഹൈടെക് ചികിൽസാ സംവിധാനങ്ങളുമായി കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖം മിനുക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ആധുനിക ചികിൽസാ സംവിധാനങ്ങളുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. 12 ലക്ഷം രൂപാ ചെലവിൽ കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ്, 11 ലക്ഷം രൂപാ ചെലവിൽ സ്ഥാപിച്ച റീജിയണൽ ക്ലിനിക്കൽ ലാബിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി സിറം അനലൈസർ വഴി ഒരു മണിക്കൂറിൽ നൂറിലധികം മൃഗങ്ങളുടെ രക്തം പരിശോധിച്ച് വൃക്ക, കരൾ, പാൻക്രിയാസ് തുടങ്ങിയവയുടെ പ്രവർത്തന പരിശോധനാഫലം അറിയാനാകും. അഞ്ച് ലക്ഷം രൂപാ ചെലവിൽ നിർമ്മിച്ച രക്തത്തിലെ കൗണ്ട് അറിയാനുള്ള ഹെമറ്റോളജി അനലൈസർ , മൃഗങ്ങളിലെ കാൽസ്യം ,സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് അറിയാൻ സഹായിക്കുന്ന ഇലകട്രോലൈറ്റ് അനലൈസറും പ്രവർത്തനസജ്ജമായി. ഓപ്പറേഷൻ തീയേറ്ററിലെ പൾസ് ഓക്സിമെട്രി, വെന്റിലേറ്റർ സംവിധാനമുള്ള അനസ്തേഷ്യമെഷീൻ , ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കുള്ള അടിയന്തര പരിചരണം നൽകാനുപയോഗിക്കുന്ന നിയോനേറ്റൽ ഇൻക്യുബേറ്റർ, ശ്വാ,തടസ്സമുണ്ടാകുമ്പോൾ ഉപയോഗിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനവും മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.
Tuesday, 30th May 2023
Leave a Reply