കാര്‍ഷിക അനുബന്ധ മേഖലകളിലെ നൂതന ആശയങ്ങള്‍, മികച്ച കാര്‍ഷിക രീതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മികച്ച കാര്‍ഷിക സിനിമകള്‍, ഡോക്യുമെന്ററികള്‍, ആനിമേറ്റഡ് വീഡിയോകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റ് -മാനേജ് ഹൈദരാബാദ്) കാര്‍ഷിക ഫിലിം ഫെസ്റ്റിവല്‍ മത്സരം 2023 മാര്‍ച്ച് 10 ന് സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ക്യാഷ് അവാര്‍ഡുകളും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ദേശീയതല അവാര്‍ഡുകള്‍ക്ക് 1, 2, 3 സ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം, 75000/-, 50,000/- രൂപ സമ്മാനമായി നല്‍കും. ഓരോ സംസ്ഥാന ക്യാഷ് പ്രൈസിനും അവാര്‍ഡിന് അര്‍ഹമായ ഇന്സ്റ്റിറ്റ്യൂട്ടുകള്ക്കും 10,000/- രൂപയും നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, എന്‍ജിഒകള്‍, മാധ്യമ സ്ഥാപനങ്ങള്‍, അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍, അഗ്രി സംരംഭകര്‍, എഫ്.പി.ഒകള്‍, സഹകരണ സ്ഥാപനങ്ങള്‍, അഗ്രി ബിസിനസ് കമ്പനികള്‍, അഗ്രി ജേര്‍ണലിസ്റ്റുകള്‍, വ്യക്തിഗത പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനായും www.manage.gov.in/maff/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Leave a Reply