Tuesday, 27th February 2024
കാർഷിക മേഖലയിൽ പ്രളയം വലിയ പ്രതിസന്ധികൾ
സൃഷ്ടിച്ചെങ്കിലും ശക്തമായ ഒരു തിരിച്ചുവരവാണ് സർക്കാരും കൃഷിവകുപ്പും
ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ
അഭിപ്രായപ്പെട്ടു. പ്രളയക്കെടുതിയിൽ നിന്നും സംസ്ഥാനം
കരകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ സമീപനത്തിലൂടെ
കാർഷിക മേഖലയുടെ പുന:സൃഷ്ടി സാദ്ധ്യമാക്കുവാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായുളള പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ
ആരംഭിച്ചു കഴിഞ്ഞു. 'പുനർജ്ജനി' എന്ന പേരിൽ മണ്ഡലാടിസ്ഥാനത്തിൽ
ആരംഭിച്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം പാറശ്ശാല
മണ്ഡലത്തിലെ പെരുങ്കടവിള പഞ്ചായത്തിൽ നിർവഹിച്ചു
സംസാരിക്കുകയായിരുന്നു മന്ത്രി. പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ
ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
ജില്ലയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാല
പ്രതിനിധികൾ, കാർഷിക കർമ്മസേന, അഗ്രോസർവ്വീസ് സെന്റർ,
മണ്ണുപരിശോധനാ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ
ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു ജില്ലാതല പുനരുദ്ധാരണ
പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പ്രളയത്തിൽ കൃഷിനാശം സംഭവിച്ച
കർഷകർക്കുളള ധനസഹായം ഇതുവരെ 60 ശതമാനം കർഷകർക്കും 
നൽകിയതായി മന്ത്രി അറിയിച്ചു. ശേഷിക്കുന്നവർക്കുളള ധനസഹായം
ഒക്‌ടോബർ മാസം തന്നെ പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ധനസഹായം നൽകുക എന്നതിലുപരി കർഷകരെ തിരിച്ചു
കാർഷികമേഖലയിൽ കൊണ്ടുവരിക എന്ന ഒരു മഹത്
ലക്ഷ്യത്തോടുംകൂടിയാണ് സംസ്ഥാനത്തുടനീളം പുനർജ്ജനി പ്രവർത്തനങ്ങൾ
നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
മേൽമണ്ണിനുണ്ടായിരിക്കുന്ന നാശം, മണ്ണിന്റെ ഘടനാപരമായ മാറ്റം
എന്നിവ പഠിക്കുന്നതിന് കാർഷിക സർവകലാശാല, കൃഷിവകുപ്പ് എന്നിവയുടെ
നേതൃത്വത്തിൽ വിദഗ്ദ്ധസംഘത്തെ നിയോഗിക്കുകയും, സംഘം
അന്തിമറിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ശുപാർശകളുടെ
അടിസ്ഥാനത്തിലാണ് പുനർജ്ജനി പ്രവർത്തനങ്ങൾ കർഷക പുരയിടങ്ങളിൽ
പ്രാവർത്തികമാക്കുന്നത്. പ്രകൃതി മൂലധന സംരക്ഷണത്തിനുളള
താക്കീതുകൂടിയാണ് പ്രളയം എന്നത് നാം മനസ്സിലാക്കണമെന്നും മന്ത്രി
വ്യക്തമാക്കി. 30 മുതൽ 60 ടൺ വരെ മേൽമണ്ണാണ് ഒരു ഹെക്ടറിൽ നിന്നും
നമുക്ക് നഷ്ടമാകുന്നത്. മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ
ഊർജ്ജിതമാക്കേണ്ടിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ചിട്ടുളള
ഇളവുകൾ പരമാവധി ഉപയോഗപ്പെടുത്തി ഇത്തരം പ്രവർത്തനങ്ങൾ
കൃഷിയിടത്തിൽ അവലംബിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാറശ്ശാല മണ്ഡലത്തെ തരിശുരഹിതമാക്കുന്നതിനുളള ഊർജ്ജിത
പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ എം.എൽ.എ
ഹരീന്ദ്രൻ പറഞ്ഞു. 40 ഹെക്ടർ സ്ഥലത്ത് തരിശുനില നെൽകൃഷി
ആരംഭിക്കുവാൻ കഴിഞ്ഞു. കൂടാതെ 100 ഏക്കർ സ്ഥലത്ത് പുതുതായി വിവിധ
കൃഷികൾക്ക് തുടക്കമിട്ടിട്ടുളളതായും എം.എൽ.എ അറിയിച്ചു. 270 കാർഷിക
വിദഗ്ദ്ധർ മണ്ഡലത്തിൽ നിന്നും വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യ
പരിശീലനം നേടിയിട്ടു്. ഇവരെ ഉപയോഗപ്പെടുത്തി കൂടുതൽ 
സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കുവാനാണ് 'തളിർ' പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നത്. നെൽകൃഷി മനോഹരമായി ചെയ്യുകയും മാതൃകാപരമായ
പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത കീഴാറ്റൂർ ഗവൺമെന്റ് ഹയർ
സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ
മന്ത്രി അനുമോദിച്ചു. ജനകീയാസൂത്രണ പദ്ധതിപ്രകാരം മാരായമുട്ടം
സർവീസ് സഹകരണ സംഘത്തിന് അനുവദിച്ച ട്രാക്ടറിന്റെ ഉദ്ഘാടനം ബാങ്ക്
പ്രസിഡന്റ് അനിൽ രാജിന് താക്കോൽ നൽകിക്കൊ് മന്ത്രി നിർവഹിച്ചു.
ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരണമായ 'പ്രളയാനന്തരം കാർഷിക
മേഖലയിൽ അനുവർത്തിക്കേ പ്രവർത്തനങ്ങൾ' എന്ന കൈപ്പുസ്തകം
മന്ത്രി, കൃഷിവകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്-ന്
നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിവിധ കാർഷിക വിളകളിൽ
അനുവർത്തിക്കേണ്ട പ്രവർത്തനങ്ങൾ കർഷകർക്ക് പ്രാവർത്തികമായി
കാണിച്ചുകൊടുക്കുന്ന ഫീൽഡ് തല പരിപാടിയും ചടങ്ങിൽ
സംഘടിപ്പിച്ചിരുന്നു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ രേഖ വി.ആർ. ചടങ്ങിന് സ്വാഗതം
പറഞ്ഞു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി,
പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിത, ജില്ലാ
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ
സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. വിനയചന്ദ്രൻ ചടങ്ങിന്
നന്ദിയും അറിയിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ
ശാസ്ത്രജ്ഞർ നയിച്ച ചർച്ചാക്ലാസ്സും സമ്മേളനത്തെ തുടർന്ന്
സംഘടിപ്പിക്കുകയുണ്ടായി. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *