വയനാട് കോഫീയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ ജില്ലയിലെ കാപ്പി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയും കാര്‍ഷിക രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദീലിപ് കുമാര്‍. പുല്‍പ്പള്ളി സുരഭിക്കവലയില്‍ ആരംഭിച്ച വയനാട് സ്പൈസസ് വില്ലേജ് കോഫീ പ്രോസസിംഗ് ആന്റ് ഗ്രേഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്് ഗിരിജാ കൃഷ്ണന് അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഫാക്ടറി സ്വിച്ച് ഓണ്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തു. ഫാ.വിൻസന്റ് പുതുശ്ശേരി, ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി, ഫാ.തോമസ് പൊന്‍ തൊട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. വിൻസന്റ് , റഷിദ പ്രതീഷ്, ആല്വിന് മാത്യു, മാത്യു ഉണ്ണിപ്പള്ളി,. ജോര്‍ജ് തട്ടാം പറമ്പില്‍, സജി ജോസഫ്, മേഴ്സി ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply