മഴക്കാലത്തും മഞ്ഞു കാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുള്ള ഒരു രോഗമാണ് ഇലപ്പുള്ളി രോഗം. ഇലകളില്‍ വെള്ള നിറത്തോടുകൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭ ലക്ഷണം. രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക, സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. 40 ഗ്രാം പാല്‍ക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞള്‍ പൊടി എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ച് കൊടുക്കുന്നതും രോഗ പ്രതിരോധ ശേഷിയ്ക്ക് ഉപകരിക്കും രോഗം നിയന്ത്രിക്കുന്നതിനായി പുതിയ ചാണകത്തിന്റെ തെളിഞ്ഞ ലായനിയില്‍ 20 ഗ്രാം സുഡോമോണാസ് ഒരു ലിറ്ററിന് എന്ന തോതില്‍ ഇലകളില്‍ തളിച്ച് കൊടുക്കുക.
Thursday, 12th March 2026






Leave a Reply