Tuesday, 30th May 2023

* കമുകില്‍ പുതിയ പൂക്കുലകള്‍ വരുന്ന കാലമാണ്. വളപ്രയോഗം നടത്താത്ത തോട്ടങ്ങളില്‍ മരം ഒന്നിന് 165 ഗ്രാം യൂറിയ, 150ഗ്രാം റോക്ക് ഫോസ് ഫേറ്റ്, 175 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ വളം ചെയ്യാം. കുരുത്തോലച്ചാഴി, മഞ്ഞളിപ്പ് മുതലായ കീട-രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക.
* കുരുമുളകില്‍ ദ്രുതവാട്ടം തടയുന്നതിനായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഇലകളിലും തണ്ടിലും നന്നായി പതിയത്തക വിധം തളിക്കുക. കുറച്ചു മിശ്രിതം ചുവട്ടില്‍ ഒഴിക്കണം ഉണങ്ങിയതും നിലത്തുകൂടി പടരുന്നതുമായ വള്ളികള്‍ നീക്കം ചെയുക. കുരുമുളകിന് ചുവടൊന്നിന് 500 ഗ്രാം കുമ്മായവും അതിനു ശേഷം രണ്ടാഴ്ച്ച കഴിഞ്ഞു 2 കിലോ വേപ്പിന്‍ പിണാക്കും ചേര്‍ത്ത് കൊടുക്കുക തടം തുറക്കുന്നതിന് ദ്രുതവാട്ടം വരാനുള്ള സാധ്യത കൂട്ടും. പൊള്ളു രോഗം, വണ്ട് എന്നിവയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *