സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന് വേണ്ടി 2 മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രം നിര്‍മ്മിക്കുന്നതിനായി വ്യക്തികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അനുയോജ്യമായ ആശയവും സ്‌ക്രിപ്റ്റും ക്ഷണിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും വ്യക്തികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ദൗത്യവുമായി നടത്തപ്പെടുന്ന ക്യാമ്പയിന് അനുയോജ്യമായ സ്‌ക്രിപ്റ്റാകണം മത്സരാര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ടത്. സാങ്കേതിക കമ്മിറ്റി തെരഞ്ഞെടുക്കപ്പെടുന്ന സ്‌ക്രിപ്റ്റിന് അര്‍ഹമായ ഹോണറേറിയം നല്‍കുന്നതായിരിക്കും. ആശയവും സ്‌ക്രിപ്റ്റും ഈ മാസം 08-ന് (ഏപ്രില്‍ 08) 3 മണിക്ക് മുന്‍പായി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ എത്തിക്കേണ്ടതാണ്.
Saturday, 10th June 2023
Leave a Reply