
ജീവനി സഞ്ജീവനി കർഷകർക്കൊരു കൈത്താങ്ങ് :
കൃഷി വകുപ്പിന്റെ
പച്ചക്കറി വണ്ടി ശനിയാഴ്ച മുതൽ ഓടി തുടങ്ങും.
കൽപ്പറ്റ: കൊറോണയുടെ പ്രതിസന്ധി മറികടക്കുന്നതിന് കർഷകരെയും പൊതുജനങ്ങളെയും സഹായിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പ് നടത്തുന്ന വിപണി ഇടപെടലിന്റെ ഭാഗമായി ജീവനി സഞ്ജീവനി കർഷകർക്കൊരു കൈത്താങ് എന്ന പേരിൽ പച്ചക്കറികളുമായി ഗ്രാമങ്ങളിലേക്കുള്ള വാഹനം ശനിയാഴ്ച മുതൽ ഓടി തുടങ്ങും.
കൃഷി വകുപ്പ് വയനാട് ജില്ലയിൽ നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന 15 ഉല്പാദക കമ്പനികളുടെ നേതൃത്വത്തിലാണ് കുടുംബശ്രീയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വാഹനത്തിൽ പച്ചക്കറികൾ വിൽപ്പന നടത്തുന്നത്. ഉപഭോക്തക്കൾക്ക് വാഹനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങാനുളള സൗകര്യത്തോടൊപ്പം നിശ്ചിത അളവിൽ കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനും അവസരമുണ്ട്.വിൽക്കുന്ന ഉൽപന്നങ്ങളുടെയും വാങ്ങുന്ന സാധനങ്ങളുടെയും വില നിലവാരം ജില്ലാഭരണകൂടം മൂന്നുദിവസം കൂടുമ്പോൾ നിശ്ചയിക്കും. ജില്ലാ ഭരണകൂടത്തിന്റെ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉള്ള സന്നദ്ധ പ്രവർത്തകരാണ് സഞ്ജീവനി പച്ചക്കറി വണ്ടിയിൽ ഉണ്ടാവുക.അതാതു പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങളുടെയും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വാട്സാപ്പ് കൂട്ടായ്മ വഴി വാഹനം എത്തുന്ന സ്ഥലവും വാഹനത്തിലുള്ള ഉൽപന്നങ്ങളുടെ പേരുവിവരവും വിലനിലവാരവും പൊതുജനങ്ങളെ അറിയിക്കും.
www.foodcare.in എന്ന പോർട്ടൽ വഴിയും സാധനങ്ങൾ ബുക്ക് ചെയ്യാം. .സഞ്ജീവനി വാഹനം ഗ്രാമങ്ങളിൽ എത്തുമ്പോൾ പണം നൽകി ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ വാങ്ങാം. വാഹനങ്ങൾ ഗ്രാമങ്ങളിൽ എത്തുന്ന എന്ന സ്ഥലം, സമയം, ഉൽപ്പന്നത്തിന്റെ വില എന്നിവ അക്ഷയ സംരംഭകർ വഴിയും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയും വാട്സ്ആപ്പ് സന്ദേശമായി ജനങ്ങളിലെത്തിക്കും.
കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാട്ടു ചന്തയും നടത്തും .ഞായറാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ പുൽപ്പള്ളി, ബത്തേരി , മീനങ്ങാടി , പനമരം ,മാനന്തവാടി ,പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് നാട്ടുചന്ത നടത്തുന്നത്.ആവശ്യക്കാർക്ക് മൊത്തമായും ചില്ലറയായും കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ട്.
വിശദവിവരങ്ങൾക്ക്: 9656347995, 9074026265, 7356166881, 9656224271, 9656495737.
Leave a Reply