തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/സംഘടനയെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്കാരം നല്കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍, രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത
മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ സഹിതം
ഡിസംബര്‍ മാസം 10-ാം തീയതിയ്ക്കകം തിരുവനന്തപുരം ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. തെരെഞ്ഞെടുക്കുന്നവര്‍ക്ക് 10000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. അപേക്ഷാ ഫോറത്തിന് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിയ്ക്കുന്നു.
Thursday, 12th December 2024
Leave a Reply