
അനിൽ ജേക്കബ് കീച്ചേരിയിൽ
ആദ്യകാലങ്ങളില്‍ കൃ ഷി എന്നത് താളബോധത്തി ന്‍റേയും സാംസ്കാരികത്തനിമ യുടെയും ഉപജീവനത്തിന്‍റെയും പാഠങ്ങള്‍ നല്‍കുന്നതായിരുന്നു. കൃഷി ജീവിതത്തിന്‍റെ തന്നെ ഭാഗമായിരുന്നു. ഉത്സവസമാ നമായ ആ കാലത്തിന് കൃഷി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഇത്തരം കാര്‍ഷികാ വബോധത്തിന് ഊടും പാവും നല്‍കിയത് കുമ്പളനാട്ടി പോലു ള്ള ആചാരമായിരുന്നു. പാട്ടും കളിയും പ്രാര്‍ത്ഥനയും നിറഞ്ഞ ആഘോഷത്തിന്‍റെ പേരാണ് കമ്പളനാട്ടി. ഞാറു നടുമ്പോള്‍ തുടിയും ചീനിയും പാട്ടും ആട്ട വും ആയി വയല്‍വരമ്പത്തു നിന്നു ചെയ്യുന്ന അനുഷ്ഠാന കലയാണ് കമ്പളം. പണിയ, പുലയ സമുദായത്തിന്‍റെ ആചാര മാണിത്.
ആദ്യകാലങ്ങളില്‍ അഞ്ച് ഏക്കര്‍ കണക്കിനുള്ള വയലുക ളില്‍ കൃഷി തീര്‍ക്കാന്‍ ചെയ്തി രുന്ന ആഘോഷമാണിതെന്ന് പറയപ്പെടുന്നു. എന്നാല്‍ അതി നൊക്കെ ഉപരിയായി കമ്പളനാട്ടി ആദിവാസികളുടെ ജീവനും താളബോധവുമാണ്. ഒരേക്കര്‍ ജോലിചെയ്യാന്‍ 16 ആളുകള്‍ വേണ്ടിടത്ത് കമ്പളനാട്ടിയിലൂടെ ചെയ്താല്‍ പത്തുപേര്‍ മതി. കമ്പളത്തിന്‍റെ ഈണവും താളവും ജോലി വേഗത്തി ലാക്കുമെന്നതാണ് പ്രത്യേകത. ഭക്ഷണത്തിന് ഇടവേളകളു ണ്ടെങ്കില്‍ ഞാറ് തീരുംവരെ കമ്പളം മുഴങ്ങും. ഇത് പണ്ടത്തെ കഥ. എന്നാല്‍ ഇന്ന് വയലുകള്‍ ഇല്ലാതായതോടെ നെല്‍കൃഷി ക്കും കമ്പളനാട്ടിയും ഇല്ലാതായി. ആദിവാസികളില്‍ പുതിയ തലമുറയ്ക്ക് കമ്പളനാട്ടിയെ ക്കുറിച്ച് വലിയ ഗ്രാഹ്യമൊന്നു മില്ല. എന്നാല്‍ ചില കര്‍ഷകര്‍ ഇന്നും പഴയകാലത്തിന്‍റെ ആ ഘോഷങ്ങളെ താലോലി ക്കുന്നു.
ചാണകവെള്ളത്തില്‍ മു ക്കിയെടുത്ത് ചാക്കില്‍ കെട്ടി വച്ച വിത്ത് മുഥുനത്തിലാരംഭിച്ച് വിവിധ ഘട്ടങ്ങളായി ഒരുക്കിയ വയലുകളില്‍ പാകുന്നു. ഇത് ചെടിയായതിനുശേഷം പറിച്ചു നടുന്ന ചടങ്ങ് കമ്പളത്തിന്‍റെ അകമ്പടിയോടെയാണ്. പുലയ രുടെ കുമ്പളനാട്ടിയില്‍ തുടി മാത്രവും പണിയരുടേതില്‍ തുടിയോടൊപ്പം കുഴലുമുണ്ടാകു മെന്നതാണ് വ്യത്യാസം. ഞാറു നടല്‍ തുടങ്ങുന്നത് താളത്തോടെ യാണ്. നേരം നിപ്പിക്കല്‍, പ്യാന കമ്പളം, നടുക്കമ്പളം, കുരുവിക്ക മ്പളം, ആറുകോലന്‍ കമ്പളം, കമ്പളിക്കമ്പളം, ചോറ് കമ്പളം, പണികേറ്റികമ്പളം എന്നിങ്ങനെ കമ്പളനാട്ടിയില്‍ വിവിധ കമ്പള ങ്ങളുണ്ട്. സമയം കഴിഞ്ഞിട്ടും ജോലി ബാക്കിയുണ്ടെങ്കില്‍ ഉപ യോഗിക്കുന്ന താളമാണ് നേരം നിപ്പിക്കല്‍. കമ്പളനാട്ടിയുടെ ഇടയ്ക്ക് ജോലിക്ക് തടസ്സം വരാ തിരിക്കാന്‍ മുട്ടുന്നതാണ് പ്യാന കമ്പളം.
തൊഴിലുടമയും ജോലി ക്കാരും തമ്മില്‍ വഴക്കൊന്നുമില്ലാ തെ പണി തുടരാനുള്ള താളമാണ് നടുക്കമ്പളം. തൊഴിലിലെ അസ്വ സ്ഥത മാറ്റാന്‍ വേണ്ടിയുള്ള കുരുവിക്കമ്പളവും കൃഷിക്ക് കേടുപാടുകള്‍ വരാതിരിക്കാ നുള്ളത് ആറുകോലന്‍ കമ്പള വും ആണ്. കളിച്ചുകൊണ്ട് കൃഷി ചെയ്യാനുള്ള കളിക്കമ്പളവും ഭക്ഷണത്തിനുള്ള ചോറ്കമ്പ ളവും ജോലി തീര്‍ന്നതായി അറിയിക്കുന്ന പണികേറ്റി കമ്പള വുമാണ്.
കമ്പളനാട്ടിയില്‍ പങ്കെടു ക്കാന്‍ കൃഷിയുടമ തലേദിവസം ഇവരില്‍ കൂലി കൊടുക്കണം. അതിന് തലബല്ലി എന്നാണ് പറയുക. കമ്പളത്തിന്‍റെ അന്ന് സുഭിക്ഷമായ ഭക്ഷണവും മുറു ക്കാനും മറ്റുമുണ്ടാകും. മൂപ്പനായ മരുത്തന്‍ രാവിലെ കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞ് ദൈവ ത്തിന് ബോധ്യം കൊടുത്തതിന് ശേഷം അനുവാദം വാങ്ങും. മഹാലക്ഷ്മിയുടെ വരദാനമായ കൃഷി മരുത്തന്‍ നടപ്പാക്കുന്നു എന്നതാണ് ഐതിഹ്യം. നല്ല വിളവും ക്ഷുദ്രജീവികളില്‍ നിന്ന് കൃഷിക്കുള്ള രക്ഷയും കമ്പള നാട്ടിയിലൂടെ ലഭിക്കുമെന്ന് വിശ്വാസം. മൂന്നു തുടികളാണ് കമ്പളനാട്ടിയില്‍ പ്രധാനമായും ഉപയോഗിക്കുക. വലുത് മരുത്ത നാണ് ഉപയോഗിക്കുക. മരുത്തന്‍ ആദ്യം തുടികൊട്ടി തുടക്കം കുറിക്കും. സഹായികളായി രണ്ട് തുടിക്കാര്‍ (നടുത്തന്‍, മേക്കോല്‍) ഉണ്ടാകും. അതില്‍ മേക്കോല്‍ തുടിക്കാരന്‍റെ കയ്യിലുള്ള തുടി യാണ് കമ്പളത്തിന്‍റെ താളം നിയന്ത്രിക്കുന്നത്. പലപേരു കളില്‍ താളം മാറ്റിയാണ് പണി നിയന്ത്രിക്കുന്നത്.
കമ്പളനാടിന്‍റെ വിശ്വാ സത്തിന്‍റെ ഭാഗമെന്നതിലുപരി പഴയകാല ആവശ്യംകൂടിയാ യിരുന്നു പുതിയകാലത്ത് ചില യിടങ്ങളില്‍ ഇത് തിരിച്ചുവരു ന്നുണ്ട്. കമ്പളനാട്ടിയിലൂടെ കൃഷിചെയ്താല്‍ നല്ല വിളവ് ലഭിക്കുമെന്നാണ് വിശ്വാസം. അതിന് കാരണം കൃഷി ചെയ്യു ന്നവരുടെ കൈപുണ്യമാണ്. കമ്പളനാട്ടി ജൈവകൃഷിയുടെ പ്രോത്സാഹനത്തില്‍ ഊന്നിയാ ണ് നടത്തുന്നത്. കൃഷി ജീവിത ത്തിന്‍റെ ഭാഗമാണെന്ന തിരിച്ച റിവാണ് ഇതിനുകാരണം. കൃഷിയെ വിസ്മരിക്കുന്ന പുതിയ തലമുറയ്ക്ക് കമ്പളനാട്ടി നല്‍ കുന്ന പാഠം വളരെ വലുതാണ്. കൃഷി ജീവശ്വാസമാണെന്ന ഉറച്ച വിശ്വാസവും താളവുമാണ് കമ്പളനാട്ടി നല്‍കുന്നത്. വയലുകള്‍ സംരക്ഷിക്കേണ്ടതും നെല്‍കൃഷി സംരക്ഷിക്കേണ്ടതും വരുംതലമുറയുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന ബോധ്യം കമ്പളനാട്ടി പകര്‍ന്നുനല്‍കുന്നു.
Leave a Reply