Monday, 19th January 2026

കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്‍്‌റുകള്‍ തുറക്കും- മന്ത്രി സജി ചെറിയാന്‍ -സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി മന്ത്രി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ വിഴിഞ്ഞത്തെ സീഫുഡ് റസ്റ്ററന്റ് മാതൃകയില്‍ കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്റുകള്‍ തുറക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സ്യഫെഡിനു കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂരില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സീഫുഡ് റസ്റ്ററന്റ് ശൃംഖല വിജയമാക്കാന്‍ ട്രെയിനിംഗ് സെന്ററുകളടക്കം സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യവകുപ്പിന് കീഴില്‍ തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മത്സ്യബന്ധന ഇതര മേഖലില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് ആശയമെന്നും മന്ത്രി വ്യക്തിമാക്കി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *