Saturday, 27th July 2024

‍ലോക പേവിഷബാധാ ദിനത്തോടനുബന്ധിച്ച് (സെപ്റ്റംബര്‍ 28) സംസ്ഥാന  സര്‍ക്കാര്‍ ഈ മാസം പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് മാസം ആയി ആചരിക്കുന്നു.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സംസ്ഥാന  സര്‍ക്കാര്‍ വളര്‍ത്തുനായ്ക്കളേയും തെരുവ് നായ്ക്കളേയും പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കാനാണ് ‍മൃഗസംരക്ഷണ വകുപ്പ്  ലക്ഷ്യമിടുന്നത്.

വളര്‍ത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലേ? ഇല്ലെ‍ങ്കിൽ സെപ്റ്റംബര്‍ 15 നകം എടുക്കണം.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളുമായി  ചേര്‍ന്ന്  കേരളത്തിലെ മുഴുവൻ വളര്‍ത്തുനായ്ക്കൾക്കും വാക്സിനേഷൻ നിര്‍ബന്ധമാക്കുന്നു.പ്രതിരോധ നടപടികൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 15 നകം വീടുകളിലും മറ്റും വളര്‍ത്തുന്ന എല്ലാ നായ്ക്കൾക്കും  വാക്സിനേഷൻ നൽകിയിരിക്കണം.മാത്രമല്ല പേവിഷ പ്രതിരോധകുത്തിവെയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റുകൾ നൽകും.വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റിനും ആശുപത്രി രജിസ്ടേഷനുമായി മുപ്പത് രൂപ ഈടാക്കുന്നതാണ്.ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തനപ്പെടുത്തെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപത്രികളുമായി ബന്ധപ്പെടേണ്ടതാണ്.

എല്ലാ തെരുവ് നായ്ക്കൾക്കും പേവിഷ വാക്സിൻ ആദ്യഘട്ടം കോര്‍പ്പറേഷൻ പരിധിയിൽ പ്രതിരോധകുത്തിവെയ്പ്പ് സെപ്റ്റംബര്‍ 15 ന് ശേഷം

സെപ്റ്റംബര്‍ 15 ന് ശേഷം സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് തെരുവ്നായ്കൾക്ക് പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് നൽകും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.   ഇതിനായി  ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ, നായ പിടുത്തക്കാര്‍, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹായത്തോടെ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ സ്വീകരിക്കും. തെരുവ് നായ്ക്കളിൽ നൽകുന്ന വാക്സിനേഷന് യാതൊരു വിധ പൈസയും  ഈടാക്കുന്നതല്ല .ആനിമൽ ഫീ‍ഡേഴ്സിന്റെ സഹായത്താൽ ഹാൻഡ് ക്യാച്ചിങ് സാധ്യമല്ലാത്ത നായ്ക്കളെ പിടിക്കാൻ ഡോഗ് ക്യാച്ചര്‍മാരുടെ സഹായം തേടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സെപ്റ്റംബര്‍ 15 ന്  ശേഷം ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും പേവിഷ പ്രതിരോധകുത്തിവെയ്പ്പ്  നടപടികൾ ആരംഭിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *