ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാനായിട്ട് നിലം ഒരുക്കുന്ന സമയത്തു ഒരു സെന്റിന് രണ്ടു മുതല്‍ മൂന്ന് കിലോ വരെ കുമ്മായം ഇട്ടുകൊടുക്കാവുന്നതാണ്. മൂട് ചീയല്‍ രോഗം തടയുന്നതിന് മുന്‍കരുതലായി ഇഞ്ചി വിത്തും മക്കള്‍ വിത്തും 3 ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ അല്ലെങ്കില്‍ സ്യൂഡോമോണാസ് ലായനിയില്‍ 30 മിനിറ്റ് മുക്കിവെച്ച ശേഷം നടുക. 90 കിലോ ചാണകപ്പൊടി ഒരു കിലോ ട്രൈക്കോഡര്‍മയുമായി കൂട്ടികലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ച്ച തണലത്ത് വെച്ച ശേഷം തടത്തില്‍ ഇട്ടുകൊടുക്കുക.
Tuesday, 30th May 2023
Leave a Reply