* ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ക്ഷവിളകളുടെ നടലിന് അനുയോജ്യമായ സമയമാണിപ്പോള്‍. ഇതിനായുള്ള വിത്ത് ശേഖരണവും നിലമൊരിക്കലും ഇപ്പോള്‍ ആരംഭിക്കാവുന്നതാണ്. കുമ്മായം ചേര്‍ത്ത് നിലമൊരുക്കി 10 ദിവസത്തിന് ശേഷം ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും ചേര്‍ത്ത് വേണം കുഴികള്‍ തയാറാക്കാന്‍. നടീലിനായി തിരഞ്ഞെടുക്കുന്ന വിത്തുകള്‍ ചാണക വെള്ളത്തില്‍ മുക്കി തണലത്തു വെച്ച് ഉണക്കിയ ശേഷം നടാന്‍ ഉപയോഗിക്കുക. ചേനയില്‍ വരാന്‍ സാധ്യതയുള്ള നിമാ വിരകളെ അകറ്റുന്നതിന് മുന്‍കരുതലായി ബാസില്ലസ് കള്‍ച്ചര്‍ 3 ഗ്രാം ഒരു കിലോഗ്രാം വിത്തിനു എന്ന കണക്കില്‍ വിത്ത് പരിചരണത്തിനായി ഉപയോഗിക്കുക. ഇപ്പോള്‍ നിലമൊരുക്കലും വിത്ത് പരിചരണവും ചെയ്ത് ഫെബ്രുവരി പകുതിയോടെ ഇവയുടെ നടീല്‍ നടത്താവുന്നതാണ്. നട്ടശേഷം ചപ്പുചവറുകളോ കരിയിലകളോ ഉപയോഗിച്ച് പുതയിടയിലും അനുവര്‍ത്തിക്കുക.
* അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതിനാല്‍ പച്ചക്കറി വിളകളിലും മറ്റും നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം വര്‍ധിച്ചു വരുന്നതായി കാണുന്നു. മുഞ്ഞ, വെള്ളീച്ച തുടങ്ങിയ നിരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ ജൈവ കീടനാശിനികളായ രക്ഷ 6 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. അല്ലെങ്കില്‍ വേപ്പിന്‍ സോപ്പ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ ഇമിടാക്ലോപ്രിഡ് 3 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുകയും ചെയുക.
Leave a Reply