Thursday, 12th December 2024

മാവ് പൂത്ത് തുടങ്ങുന്ന സമയമാണിത്. പൂങ്കുലയില്‍ നിന്നും ഇളം തണ്ടില്‍ നിന്നും നിരൂറ്റി കുടിക്കുന്ന തുളളന്‍ പ്രാണികളുടെ ആക്രമണത്തില്‍ പൂങ്കുലകള്‍ കരിയുന്നതിനും കണ്ണിമാങ്ങ ക്രമാതീതമായി പൊഴിയുന്നതിനും സാധ്യതയുണ്ട്. ഇതിനെതിരെ മാലത്തിയോണ്‍ 2 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി
20 ഗ്രാം പഞ്ചസാര ചേര്‍ത്ത് തളിക്കേതാണ്. മാവ് പൂത്ത് കായ് പാടിച്ചു തുടങ്ങുമ്പോള്‍ മുതല്‍ മീഥൈല്‍ യൂജിനോള്‍ അടങ്ങിയ കായീച്ചക്കെണി വയ്ക്കുക. ഈ കെണി ഉപയോഗിച്ച് ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച്
നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പാളയന്‍കോടന്‍ പഴം/തുളസിയില തുടങ്ങിയയവ ഉപയൊഗിച്ചുളള ചിരട്ട കെണികളും കെട്ടിത്തൂക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഒരേക്കര്‍ മാവിന്‍ തോട്ടത്തിന് 5 അല്ലെങ്കില്‍
25 മരങ്ങള്‍ക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തില്‍ കെണികള്‍ വെച്ചു കൊടുക്കേണ്ടതാണ്.
ഒരു സീസണ്‍ (3 -4 മാസം) മുഴുവന്‍ ഈ കായീച്ചക്കെണി ഫലപ്രദമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 – 2370773 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *