കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തില്‍ പൊതുജനങ്ങള്‍ക്കും റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും പങ്കാളികളാകാനും സമ്മാനങ്ങള്‍ നേടാനും അവസരം. ‘നഗരത്തിന് ഒരു വസന്തം’ എന്ന് പേരിട്ടിട്ടുള്ള മത്സരത്തില്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം. പൂച്ചെടികളും അലങ്കാരച്ചെടികളുമായി 100 ചെടിച്ചട്ടികളില്‍ കുറയാതെ എത്തിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. താല്പര്യമുള്ളവര്‍ ഈ മാസം 10ന് മുന്‍പായി കനകക്കുന്നിന് സമീപം ജവഹര്‍ ബാലഭവനില്‍ ഒരുക്കിയിട്ടുള്ള നഗരവസന്തം സംഘാടക സമിതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447104575 എന്ന നമ്പറില്‍ കേരള റോസ് സൊസൈറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ പുഞ്ചക്കരി രവിയുമായി ബന്ധപ്പെടാവുന്നതാണ്. ഈ മാസം 21 മുതല്‍ ജനുവരി മൂന്ന് വരെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്.
Tuesday, 29th April 2025
Leave a Reply