Thursday, 12th December 2024

കാര്‍ഷിക മേഖലയുടെ വികസനത്തിനായി കേരളവും വിയറ്റ്‌നാമും സംയുക്ത സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിയറ്റ്‌നാം അംബാസിഡര്‍ ഫാം സാന്‍ഹ് ചൗവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവുമായി നടന്ന കൂടിക്കാഴ്ചയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി.
പ്രസാദ് അറിയിച്ചു. കര്‍ഷകന് സമൂഹത്തില്‍ മാന്യമായ ജീവിതനിലവാരം ഉറപ്പു നല്‍കുന്നതിനായി കാര്‍ഷിക
വരുമാനം 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനായി കേരളവും വിയറ്റ്‌നാമും തമ്മില്‍ പ്രാരംഭ ചര്‍ച്ച നടന്നു. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുന്ന നെല്ലിനങ്ങളുടെ പരസ്പര കൈമാറ്റം, രണ്ടു പ്രദേശങ്ങളിലേയും സംയോജിത കൃഷിസമ്പ്രദായ വിദ്യകളുടെ കൈമാറ്റം, മൂല്യവര്‍ധന ശൃംഖലയിലെ സാങ്കേതികവിദ്യകളുടെ കൈമാറ്റം, (പൈനാപ്പിള്‍, ചക്ക, കശുമാവ്, റബ്ബര്‍ തുടങ്ങിയ വിളകളില്‍), കാലാവസ്ഥ അനുരൂപകൃഷി വിദ്യകളുടെ കൈമാറ്റം, അത്യുല്‍പാദനശേഷിയുള്ള റബ്ബര്‍ ഇനങ്ങളുടെ കൈമാറ്റം തുടങ്ങിയവ ചര്‍ച്ചാവിഷയമായി. കുരുമുളക് കൃഷിയില്‍ വിയറ്റ്‌നാം അനുവര്‍ത്തിക്കുന്ന അതിസാന്ദ്രത കൃഷി രീതി, സൂക്ഷ്മ ജലസേചനം, കാപ്പി കൃഷിയില്‍ അനുവര്‍ത്തിക്കുന്ന യന്ത്രവത്കരണം, വിളവെടുപ്പാനന്തര പരിചരണ മുറകള്‍, സൂക്ഷ്മ ജലസേചനം എന്നിവയും ചെറുകൃഷിഭൂമികള്‍ക്ക് അനുയോജ്യമായ യന്ത്രവല്‍കൃത മാതൃകകള്‍ എന്നിവയും
വിയറ്റ്‌നാമില്‍ നിന്നും സ്വീകരിക്കുവാന്‍ സംസ്ഥാനം ആലോചിയ്ക്കുന്നതായും മന്ത്രി അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *