Saturday, 18th September 2021

രാജ്യത്തെ തനതു ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗോപാല്‍രത്‌ന പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 3 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 2 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കും. മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ശാസ്ത്രീയമായി പരിപാലിക്കുന്ന ക്ഷീരകര്‍ഷകന്‍, ഏറ്റവും നല്ല എ.ഐ. ടെക്‌നിഷ്യന്‍, ഡയറി കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി എന്നീ വിഭാഗങ്ങളാണ്.
ഡി.എ.എച്ച്.ഡിയുടെ www.dahd.nic.in, www.mha.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ഇതേ വെബ്‌സൈറ്റില്‍തന്നെ അപ്‌ലോഡ് ചെയ്യണം. സെപ്തംബര്‍ 15ന് വൈകുന്നേരം 5 മണിവരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഏറ്റവും അടുത്തുള്ള മൃഗാശുപത്രി ഉദ്യോഗസ്ഥരെയോ ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരെയോ ക്ഷീരസഹകരണ സംഘങ്ങളെയോ സമീപിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *