കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് 07.08.2023 മുതല്‍ 11.08.2023 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20/-രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 03.08.2023ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി നേരിട്ടോ dd-dtcþkkd.dairy@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലോ 0495- 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തരമോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Thursday, 12th December 2024
Leave a Reply