സ്ട്രോബറി പൂക്കാനും വള രാനും അനുകൂല താപനിലയും പകല്‍ദൈര്‍ഘ്യവും വേണം.
സ്‌ട്രോബറിക്കുവേണ്ട താപനില 16 മുതല്‍ 26 വരെ ഡിഗ്രി സെല്‍ ഷ്യസാണ്. പകല്‍ ദൈര്‍ഘ്യം കുറഞ്ഞ 12 ദിവസം കിട്ടിയാല്‍ ഇത് പുഷ്പിക്കും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് ഉത്തമം. പി.എച്ച്. 5.7 മുതല്‍ 6.5 വരെയാകാം. സാധാരണയായി സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍വരെ ഉയരത്തില്‍ കൃഷി ചെയ്യാവുന്ന പഴവര്‍ഗ്ഗമാണ് സ്ട്രോബറി. ഇത് തുറന്ന സ്ഥലത്തും സംരക്ഷിത രീതിയിലും കൃഷി ചെയ്യാവുന്നതാണ്. ഉഴുതുമറിച്ച മണ്ണില്‍ ഒരു മീറ്റര്‍ വീതി, 30 സെന്റീമീറ്റര്‍ ഉയരം എന്ന രീതിയില്‍ നീളത്തില്‍ ബഡ്ഡുകള്‍ എടുത്ത് ഓരോ ബഡ്ഡിലും 30 സെ.മീ. മുതല്‍ 40 സെ.മീ. അകലത്തില്‍ റണ്ണര്‍ നടാം. റണ്ണറുകളാണ് സ്ട്രോബറിയുടെ നടീല്‍ വസ്തു. സ്ട്രോബറി പഴമായി ഭക്ഷിക്കാം. ജെല്ലി, ജാം, ഐസ്‌ക്രീം, വൈന്‍, ശീതളപാനീ യങ്ങള്‍ മുതലായവ തയ്യാറാക്കാന്‍ സാധിക്കും. സ്ട്രോബറിയിലെ പഞ്ചസാര ഗ്ലൂക്കോസും ഫ്രക്റ്റോസുമാണ്. ആന്തോസയനിന്‍ ആണ് പഴത്തിന് ചുവപ്പ് നല്‍ കുന്നത്.
Thursday, 21st November 2024
Leave a Reply