Wednesday, 14th May 2025

 

വൈക്കോലിനും നെല്ലിനുമായി ആവശ്യക്കാരേറിയതോടെ വൈക്കോലിന് ഡിമാന്‍ഡ് ഏറുന്നു. റോളിന് വില 180 മുതല്‍ 240 രൂപ വരെയാണ് വില. കാലാവസ്ഥ അനുകൂലമായി വ്യാപകമായി കൊയ്ത്തു തുടങ്ങിയതോടെയാണ് വൈക്കോലിനും നെല്ലിനുമായി ആവശ്യക്കാര്‍ എത്തിത്തുടങ്ങുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നെല്ലിനും പുല്ലിനുമായി ഒട്ടേറെ പേര്‍ ഇക്കുറി കൊയ്ത്തു നടക്കുന്ന പാടങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. കച്ചവടക്കാരേക്കാള്‍ കൂടുതലായി എത്തുന്നത് ജോലിക്കാരും വീട്ടുകാരുമാണ്. ചുരം കയറിയും ആവശ്യക്കാരെത്തുന്നുണ്ട്. കാലിത്തീറ്റയ്ക്ക് അടിക്കടിയുണ്ടാകുന്ന വില വര്‍ധനയില്‍ പൊറുതിമുട്ടിയ ക്ഷീര മേഖലയില്‍ ഉള്ള കര്‍ഷകരാണ് വൈക്കോല്‍ തേടി എത്തുന്നവരിലധികവും. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത് യന്ത്രം ഉപയോഗിച്ച് റോളുകളാക്കുന്ന വൈക്കോലിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 20 കിലോ വരുന്ന ഒരു വൈക്കോല്‍ റോളിന് 180 മുതല്‍ 240 രൂപ വരെ വിലയുണ്ട്. ഇടനിലക്കാരും രംഗപ്രവേശം ചെയ്തിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *