തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി സംസ്ഥാനത്ത് 37 എബിസി കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ബ്ലോക്കിന് ഒരു എബിസി സെന്റർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. 170 ഹോട്ട്സ്പോട്ടുകൾ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. Hot spot കൾക്ക് മുൻതൂക്കം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ഫീഡിങ് ഹോട്ട്സ്പോട്ടിൽ നടത്തുന്നതിന് മുൻതൂക്കം നൽകണം. ആനിമൽ ഫീഡേഴ്സിനെ പഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്യണം.നിലവിൽ 2022ഏപ്രിൽ മുതൽ നാളിത് വരെ 2 ലക്ഷം വളർത്തുനായ്ക്കളെ കുത്തിവച്ചിട്ടുണ്ട്. വളർത്തുനായ്ക്കളുടെ വാക്സിനേഷന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ലൈസൻസ് നൽകേണ്ടത്.സംസ്ഥാനത്ത് ആദ്യമായി തെരുവ് നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണകാരികളായ നായ്ക്കളെ സുരക്ഷിതമായി മാറ്റിപാർപ്പിക്കാൻ അഭയ കേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻതൂക്കം നൽകണം.
Monday, 28th April 2025
Leave a Reply