Tuesday, 22nd October 2024
ക്വാറന്റൈനിലായതോടെ 
ഒരു ടണ്ണിലധികം പച്ചക്കറി വിളവെടുക്കാനാകാതെ കർഷകൻ
സി.വി. ഷിബു.
കൽപ്പറ്റ..
ക്വാറന്റൈനിലായതോടെ 
ഒരു ടണ്ണിലധികം പച്ചക്കറി വിളവെടുക്കാനാകാതെ കർഷകൻ
.  കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ട എടവക പഞ്ചായത്തിലെ കമ്മന ചേലാടി പൈലിയും കുടുംബവുമാണ് ദുരിതക്കയത്തിലായിരിക്കുന്നത്' 
പതിറ്റാണ്ടുകളായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബമാണ് പൈലിയുടേത് ' ഭാര്യ ഷേർളി രണ്ട് മക്കളും ചേർന്ന് കുടുംബകൃഷിയിൽ മാതൃക തീർത്ത പൈലി കഴിഞ്ഞ രണ്ട് പ്രളയങ്ങളെയും ഒരു വിധം അതിജീവിച്ച് മുന്നോട്ട് പോകുമ്പോഴാണ് കൊറോണക്കാലമെത്തിയത് ' 
സ്വന്തമായി 15 സെന്റും വീടും മാത്രമാണ് ഈ കുടുംബത്തിനുള്ളത്.  എന്നാൽ ഭൂമിയില്ലങ്കിലും കൃഷി ചെയ്യാൻ പൈലിക്ക് ഇതൊരു പരിമിതിയല്ല. പലയിടങ്ങളിലായി നാലഞ്ച് ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കഴിഞ്ഞ 25 വർഷമായി കൃഷി ചെയ്ത് വരുന്നത് . ഏപ്രിൽ മെയ് മാസമായിരുന്നു പ്രധാന വിളവെടുപ്പ് കാലം . 
ഈ സീസൺ ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായങ്കിലും  പല വിധത്തിൽ അതിനെ അതിജീവിച്ചു.  അയൽ വാസിയായ ഒരാൾക്ക് തോട്ടത്തിൽ നിന്ന് കപ്പ പറിച്ച് നൽകിയിരുന്നു. ഇയാൾക്ക്  കൊവിഡ് 19 പോസിറ്റാവായതോടെ പൈലിയും ക്വാറന്റൈനിലായി.
കൂട്ടുകൃഷിയിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു കർഷകനായ അനുവും   ഇതേ രോഗിയുടെ വീട്ടിൽ  . പമ്പ് എടുക്കാൻ പോയതിനാൽ അനുവും   
ക്വാറന്റൈനിലായി.  ഇരുവരും അടച്ചിട്ട മുറിയിലായതോടെ സകല പ്രതീക്ഷകളും നശിച്ചു. 
500 ചുവട് കപ്പ, ആയിരം നേന്ത്രവാഴ, രണ്ട് ഏക്കർ സ്ഥലത്തെ പയർ, പടവലം, കോവൽ, വഴുതന എന്നിവ മൂത്ത് നശിച്ചു തുടങ്ങി. പ്രതിദിനം ഒന്നര ക്വിന്റൽ വരെ വിളവ് ലഭിക്കും. മഴക്കാലത്തിന് മുമ്പ് വിളവെടുപ്പ് പൂർത്തിയായില്ലങ്കിൽ ഈ സ്ഥലമത്രയും വെള്ളപ്പൊക്കത്തിൽ മുങ്ങും.  എല്ലാ പ്രളയകാലത്തും വീട്ടിൽ വെള്ളം കയറി വീട്ടു സാധനങ്ങൾ നശിക്കും. ഇതിന് പരിഹാരമായി ഇക്കൊല്ലം വീടിന് മുകളിൽ ഒരു ഷെഡ് കെട്ടാൻ തുടങ്ങിയിരുന്നു. വിളവെടുപ്പിനൊപ്പം ഇതും നടത്താനായിരുന്നു തരും. അതും പാഴായി. 14 ദിവസത്തെ നീരീക്ഷണക്കാലം കഴിയുമ്പോഴൊക്കും മഴ എത്തുമെന്നതാണ് ഇവരുടെ അടുത്ത ആശങ്ക. 
  സർക്കാർ എന്തെങ്കിലും സംവിധാനമൊരുക്കി  വിളവെടുക്കാനും വിപണിയിലെത്തിക്കാനും സംവിധാനമൊരുക്കണമെന്നാണ് പൈലിയുടെയും കുടുംബത്തിന്റെയും ആവശ്യം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *