ആർ ഹേലിക്ക് മിൽമയുടെ ആദരം
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ എല്ലാവർഷവും നൽകിവരുന്ന   നന്ദിയോട് രാജൻ സ്മാരക അവാർഡ് ഈ വർഷം കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തി കാർഷിക വിദഗ്ദ്ധനും മുൻ കൃഷി വകുപ്പ് ഡയറക്ടറുമായിരുന്ന  ആർ ഹേലിയ്ക്ക് ലഭിച്ചു. തിരുവനന്തപുരം മേഖലാ സഹകരണ യൂണിയന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽവച്ച് വനം-മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവാണ് അവാർഡ് സമ്മാനിച്ചത്. 25000 രൂപയും പ്രശസ്തപത്രവുമായിരുന്നു  അവാർഡ്. അവാർഡായി ലഭിച്ച തുക ആർ. ഹേലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുകയും ചെയ്തു.
മേഖലായൂണിയൻ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ കെ.ആർ. സുരേഷ്ചന്ദ്രൻ റിപ്പോർ'് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ എസ്. സദാശിവൻപിള്ള, മാത്യു ചാമത്തിൽ, കരുമാടി മുരളി, എസ്. അയ്യപ്പൻ നായർ, എസ്. ഗിരീഷ്‌കുമാർ, കെ. രാജശേഖരൻ, റ്റി. സുശീല, ലിസി മത്തായി, ക്ഷീരവികസന ജോയിന്റ് ഡയറക്ടർ തമ്പി മാത്യു,  സീനിയർ മാനേജർ റോമി ജേക്കബ്, ആന്റണി ജേക്കബ്, കൊല്ലം ഡെയറി മാനേജർ ജി. ഹരിഹരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
(Visited 22 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *