
പുൽപ്പള്ളി: അഖിലേന്ത്യ കിസാൻ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകർക്കായുളള പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചു. അറുപതിനായിരം തൈകളാണ് വിതരണം ചെയ്യുന്നത്. ഉത്പന്നങ്ങൾ കിസാൻ സഭ സംഭരിക്കുകയും ചെയ്യും. ജില്ലാ തല ഉദ്ഘാടനം കിസാൻ സഭ ദേശീയ കൗണ്‍സിൽ അംഗം ഡോ: അന്പി ചിറയിൽ പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാന്റിങ് കൗൺസിൽ അംഗം അനിൽ മോന് നൽകി ഉദ്ഘാടനം ചെയ്തു. സി പി ഐ പുല്‍പ്പള്ളി മണ്ഡലം സെക്രട്ടറി ടി ജെ ചാക്കോച്ചൻ, വേലായുധൻ നായർ, കൃഷ്ണൻ കുട്ടി, വി ദിനേശൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു
ഫോട്ടോ — കിസാൻ സഭയുടെ നേതൃുത്വത്തിൽ കർഷകർക്കുളള പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ഡോ അന്പി ചിറയിൽ അനിൽ മോന് നൽകി ഉദ്ഘാടനം ചെയ്യുന്നു
Leave a Reply