Sunday, 10th December 2023

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന തേനീച്ച പരാഗണ ഗവേഷണകേന്ദ്രത്തില്‍ നിന്നും രോഗവിമുക്തമായ തേനീച്ച കോളനികള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ മുന്‍കൂര്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രോഗവിമുക്തമായ ഒരു ഇന്ത്യന്‍ തേനീച്ച കോളനിക്ക് 1400 രൂപയാണ് സര്‍വ്വകലാശാല നിശ്ചയിക്കുന്ന വില. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണിവരെ തേനീച്ച പരാഗണ ഗവേഷണകേന്ദ്രത്തില്‍ പണമടച്ചു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 09744660642, 08547109186

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *