ഔഷധഗുണങ്ങള്‍ ധാരാളമുള്ള തേന്‍ ആരോഗ്യരക്ഷക്ക് ഉത്തമമാണെന്നും കാര്‍ഷിക വിളകളുടെ പരാഗണത്തിന് തേനീച്ച വളര്‍ത്തല്‍ അനുയോജ്യമാണെന്നും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ അഭിപ്രായപ്പെട്ടു. നബാര്‍ഡും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി തേനീച്ച ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. സി. എസ്. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡ് ഡി.ഡി.എം. വി. പി. ജിഷ മുഖ്യ പ്രഭാഷണം നടത്തി. സി. ജെ. ജോസഫ്, അമിയതാജ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ സ്വാഗതവും എന്‍. ഗോപാലകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
Thursday, 21st November 2024
Leave a Reply