കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമിനോട് ചേര്‍ന്ന് ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുഷ്‌പോല്‍സവത്തില്‍ ജനത്തിരക്കേറി. മെയ്ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി വന്‍ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ശനിയാഴ്ച 12500ലധികം ആളുകളും ഞായറാഴ്ചയും മെയ്ദിനത്തിലും പതിനായിരത്തിലധികം ആളുകള്‍ വീതം ബാണാസുരസാഗര്‍ ഡാമും പുഷ്‌പോത്സവവും കാണാനെത്തി. കെ.എസ്.ഇ.ബി.ക്ക് കീഴിലുള്ള ഹൈഡല്‍ ടൂറിസം വകുപ്പ്, നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍, ചീരക്കുഴി
