കേരള കര്‍ഷക കടാശ്വാസ കമ്മീഷന് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്കിയ കടാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതാ തുകയായ 11,78,650
രൂപ ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച് ഉത്തരവായി. ജില്ലാ സഹകരണ
ബാങ്കിന് 3,81,050 രൂപയും കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് 7,97,600 രൂപയും അനുവദിച്ചു. ജില്ലയിലെ 10 സഹകരണബാങ്കുകള്‍ക്കും രണ്ട്
പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്കും ഒരു ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ ബാങ്കിനുമായി 35 വായ്പകള്‍ക്കാണ് കാര്‍ഷിക കടാശ്വാസം അനുവദിച്ചത്.
Leave a Reply