Friday, 23rd February 2024

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക കോളേജ് വെള്ളായണി വിജ്ഞാന വ്യാപന വിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമ കോഴ്‌സിലേക്ക് അഗ്രികള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബാച്ചിലേഴ്‌സ് ബിരുദം ഉള്ളവര്‍ക്കും, ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പാഠ്യപദ്ധതി ഏറിയ പങ്കും ഓണ്‍ലൈന്‍ ആയതു കൊണ്ട് കൃഷി – കൃഷി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് നല്ലൊരവസരമാണ്. അപേക്ഷകള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റിലൂടെ (https://admnewpgm.kau.in) സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 8547856286 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *