ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 12 മുതല്‍ 22 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിലായി ‘ ക്ഷീരോത്പന്ന നിര്‍മ്മാണം’ എന്ന വിഷയത്തില്‍ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരഭകര്‍ക്കും ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ അതാത് ബ്‌ളോക്ക് ക്ഷീര വികസന ആഫീസര്‍ മുഖാന്തിരമോ പരിശീനത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ ഫീസ് 135/- രൂപ. താത്പര്യമുള്ള പരിശീലനാര്‍ത്ഥികള്‍ 2023 ഡിസംബര്‍ 11 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8089391209, 0476 2698550 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേïതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ്.
Monday, 19th January 2026






Leave a Reply