റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം ഡിസംബര്‍ 12, 13 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്‌രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിതകമിഴ്ത്തിവെട്ട്, ഇടവേളകൂടിയ ടാപ്പിങ്, ഉത്തേജകൗഷധപ്രയോഗം എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന ഈ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്.
Tuesday, 29th April 2025
Leave a Reply