Thursday, 18th April 2024

പച്ചക്കറി വിളകളിലെ വെള്ളീച്ചകളെ നിയന്ത്രിക്കാം

Published on :


കാലാവസ്ഥ വ്യതിയാനമാണെന്ന് പറയാം, പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്‌സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ച് നശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കി നോക്കിയാല്‍ …

പശുവളര്‍ത്തല്‍ : ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Published on :


പാലുല്‍പ്പാദനത്തില്‍ ഭാരതമിന്ന് ലോകത്തിലേറ്റവും മുന്‍പന്തിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഭാരതസംസ്‌ക്കാരത്തിലടിയുറച്ചുനിന്ന ചെറുകിട കര്‍ഷകരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ആണ് നമുക്കീ നേട്ടം സ്വന്തമാക്കാന്‍ സഹായകമായത്. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.
പലര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരണമെന്നാഗ്രഹമുണ്ടെങ്കിലും പരിചയക്കുറവും, ആശങ്കയും മൂലം മടിച്ചുനില്‍ക്കാറുണ്ട്. ഈ രംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് പശു പരിപാലനത്തെക്കുറിച്ചും, പൊതുവിതരണത്തെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരിക്കേണ്ടത് …

കൃഷിവകുപ്പിന്‍റെ 2021-22 ലെ വാര്‍ഷിക പദ്ധതി

Published on :

കൃഷിവകുപ്പിന്‍റെ 2021-22 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും ശാക്തീകരണ ശൃംഖല ഉറപ്പാക്കുന്നതിനും, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, ശേഖരണം, സംസ്ക്കരണം, വിപണനം എന്നീ സംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനും കോഴിക്കോട് ജില്ലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. നൂതന പദ്ധതികള്‍ താഴെ പറയുന്നു.


എ) കണ്ടെയ്നര്‍ മോഡ് പ്രോക്യുര്‍മെന്‍റ് പ്രോസസിംഗ് സെന്‍റര്‍ സിസിഎംപിസി പദ്ധതി …

എന്‍ട്രികള്‍ ക്ഷണിക്കുന്നു

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തുന്ന 2020-21 ലെ ഡിജിറ്റല്‍ വീഡിയോ മത്സരങ്ങളില്‍ അമച്വര്‍ വിഭാഗം, ഡിജിറ്റല്‍ വീഡിയോ മത്സരം (ടി.വി. ചാനല്‍) വിഭാഗം, ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം, കാര്‍ഷിക ലേഖന രചനാ മത്സരം, കാര്‍ഷിക ചെറുകഥ രചനാ മത്സരം എന്നിവയിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. എന്‍ട്രികള്‍ എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ തിരുവനന്തപുരം-3 എന്ന …

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി

Published on :

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്സിഡിയോടു കൂടി സ്ഥാപിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഈ പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ എന്നീ ആധുനിക …

ജൈവകൃഷിക്ക് വളം അടുക്കളയില്‍ നിന്ന്

Published on :


ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാമെന്നു സാരം. ധാരാളം ഭക്ഷ്യ പാഴ്‌വസ്തുക്കള്‍ നമ്മുടെ അടുക്കളയല്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കാം. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.
ചാരം
അടുക്കളയില്‍ നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ …

ജൈവകൃഷിയുടെ താളങ്ങളില്‍ മണ്ണൊരുക്കാം

Published on :


ജൈവകൃഷി ഇന്ന് ജീവിതത്തിന്റെ ഭാഗമാണ് കര്‍ഷകര്‍ക്ക്. അത്രമാത്രം അത് കാര്‍ഷികമേഖലയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും സംഘടനകളും മത്സരിക്കുന്നത്. ജൈവകൃഷിയ്ക്ക് പ്രത്യേക രീതികളുണ്ട്. അത് മണ്ണ് അറിഞ്ഞ് ചെയ്യേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ …

അലങ്കാര പക്ഷിവളര്‍ത്തലും സാധ്യതകളും

Published on :


അലങ്കാര പക്ഷികളുടെ പ്രധാനമായും വിവിധ ഇനങ്ങളില്‍ പെട്ട തത്തകളുടെ ആവശ്യക്കാര്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നുണ്ട് കേരളത്തില്‍. അരുമ പക്ഷികളോടു ലോകമെമ്പാടുമുള്ള ആളുകളുടെ കമ്പം അതിന്റേതായ രീതിയില്‍ ഭാരതം മുഴുവനും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രകടമായിരിക്കുന്നത്. മാറുന്ന മനുഷ്യജീവിതവും തിരക്കുകളും ബന്ധുജനങ്ങളെ വിട്ട് ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റും ഒരിറ്റ് …

ചെറുനാരങ്ങയില്‍ ചെറുതല്ല ഔഷധം

Published on :


നാരങ്ങയുടെ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ച ഔഷധമൂല്യമേറെയുള്ള ഒരിനമാണ് ചെറു നാരങ്ങ. മധുരനാരങ്ങ കഴിഞ്ഞാല്‍ നിശ്ചയമായും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ചെറുനാരങ്ങതന്നെ. ഒന്ന് മധുരിക്കുമ്പോള്‍ മറ്റേത് പുളിക്കും. നമുക്ക് ആവശ്യമായ പോഷകങ്ങളും രോഗപ്രതിരോധ ഔഷധങ്ങളും രോഗശമന ഔഷധങ്ങളുമൊക്കെ ഒത്തുചേര്‍ന്ന ഒരു ദിവ്യഫലമാണ് ചെറുനാരങ്ങയെ ന്ന് തീര്‍ച്ചയായും പറയാം.
സാധാരണഗതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്ന വരിലേറെപേരും സോഡാനാരങ്ങ കഴിക്കുന്നവരാണ്. …

വീണ്ടുവിചാരമുണ്ടെങ്കില്‍ വീട്ടുവളപ്പ് കൃഷിഭൂമിയാക്കാം

Published on :


വിഷലിപ്തമായ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വന്‍വിലകൊടുത്ത് വാങ്ങിയാലേ നമുക്ക് ഭക്ഷണം കഴിക്കാന്‍ പറ്റൂ. ഈ രീതി മാറ്റാന്‍ നമ്മള്‍ ശ്രമിക്കുന്നുമില്ല. എന്നാല്‍ പുതിയ കാലത്ത് വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ട്. പത്തുസെന്‍റു സ്ഥലമുണ്ടെങ്കില്‍ അതില്‍ നിറയെ പച്ചക്കറി കൃഷി ചെയ്യാം. ജൈവവളം ഉപയോഗിച്ച് നമുക്ക് കൃഷി ചെയ്യാനും സാധിക്കും. പച്ചക്കറി മാത്രമല്ല, ചെറിയ ഫലവര്‍ഗ്ഗങ്ങളും …