Friday, 18th October 2024

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാംഘട്ടത്തിന്‍്‌റെയും ചര്‍മ്മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും വാക്‌സിനേഷന്‍ ക്യാമ്പെയ്ന്‍ 05/08/2024 മുതല്‍ 30 പ്രവര്‍ത്തി ദിവസങ്ങളിലായി നടത്തുന്നതാണ്. വാക്‌സിനേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ഡിസ്‌പെന്‍ സറിയില്‍ വച്ച് 05/08/2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കുന്നതാണ്. വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ മുട്ടയ്ക്കാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വച്ച് അന്നേ ദിവസം രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ സ്ഥലം എം എല്‍ എ കെ. അന്‍സലന്‍ നിര്‍വ്വഹിക്കുന്നു. അഞ്ചാം തീയതി മുതല്‍ ഉള്ള 30 പ്രവൃത്തി ദിവസങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വാക്‌സിനേഷന്‍ ടീമുകള്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി വാക്‌സിനേഷന്‍ നടത്തുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *