ആര്യനാട് ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ഈ മാസം 28 വരെപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
പനവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറി ആട്ടുകാലിന്റെയും ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വാക്‌സിനേഷന്‍ ചാര്‍ജ്ജ് മുപ്പത് രൂപയും ലൈസന്‍സ് ചാര്‍ജ്ജ് പത്ത് രൂപയുമാണെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ ഈ മാസം 28 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍ എന്നിവയെ മുപ്പത് രൂപ അടച്ച് പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. കൂടാതെ, ഏതെങ്കിലും സാഹചര്യത്തില്‍ ക്യാമ്പില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത നായ്ക്കളെ ഈ മാസം 17 മുതല്‍ 28 (സെപ്റ്റംബര്‍ 17 മുതല്‍ 28 വരെ) വരെയുളള തീയതികളില്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് വാക്‌സിനേഷന്‍ എടുക്കാവുന്നതാണെന്നും സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിക്കുന്നു.
വിതുര ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഈ മാസം 28 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍ എന്നിവയെ മുപ്പത് രൂപ അടച്ച് പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. കൂടാതെ, ഏതെങ്കിലും സാഹചര്യത്തില്‍ ക്യാമ്പില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത നായ്ക്കളെ ഈ മാസം 16 മുതല്‍ 28 (സെപ്റ്റംബര്‍ 16 മുതല്‍ 28 വരെ) വരെയുളള തീയതികളില്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് വാക്‌സിനേഷന്‍ എടുക്കാവുന്നതാണെന്നും വെറ്ററിനറി സര്‍ജന്‍ അറിയിക്കുന്നു.
Monday, 9th March 2026






Leave a Reply