കൃഷി വകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദനം, സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂണ്‍ ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍ക്ക് പുറമേ 2 വന്‍കിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റും, 1 കൂണ്‍ വിത്തുത്പാദന യൂണിറ്റ്, 3 കൂണ്‍ സംസ്‌കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് ബ്ലോക്കിനെയാണ് കൂണ്‍ ഗ്രാമത്തിനായി തെരഞ്ഞെടുത്തിരിയ്ക്കുന്നത്. ഈ പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യം ഉള്ളവര്‍ കരം അടച്ച രസീത്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
Monday, 19th January 2026






Leave a Reply