ആലപ്പുഴ ഫിഷറീസ് വകുപ്പ്‌നടപ്പാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക്മത്സ്യത്തൊഴിലാളികളായ ഉടമകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇന്‍ഷുറന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തപരമ്പരാഗതയാനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതാത് മത്സ്യഭവനുമായി ബന്ധപെടുക.
Thursday, 12th December 2024
Leave a Reply